ആത്മകഥ
പി ഭാസ്‌കരന്‍
മലയാളികള്‍ സ്നേഹത്തോടെ ഭാസ്‌കരന്‍മാസ്റ്റര്‍ എന്നു വിളിക്കുന്ന പ്രിയപ്പെട്ട കവിയും ഗാനരചിയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്‌കരന്റെ ആത്മകഥ. സാധാരണക്കാരന്റെ വേദനയും സ്വപ്നങ്ങളുംകൊണ്ട് കവിതയും, ഗാനങ്ങളും ചലച്ചിത്രങ്ങളും സൃഷ്ടിച്ച്, കലയുടെ വരേണ്യഭൂമികയെ വിറകൊള്ളിച്ച ബഹുമുഖപ്രതിഭയുടെ സംഭവബഹുലമായ ജീവിതവും കലയും. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ നവോത്ഥാന പ്രക്ഷോഭങ്ങളുടെ കൊടുംവേനലിലും വസന്തവുമെല്ലാം ഇതിലുണ്ട്. ഒപ്പം, 1942-ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ആറുമാസം കഠിനതടവ് അനുഭവിച്ചതിന്റെ സ്മരണകളായ ‘കാടാറുമാസം’ എന്ന ഭാഗവും കവിതയിലെഴുതിയ ആത്മകഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ഖണ്ഡകാവ്യവും.
എഴുത്ത്: ഡി.പ്രദീപ്കുമാര്‍
Original price was: ₹360.00.₹310.00Current price is: ₹310.00.