Author: PD James
Shipping: Free
Original price was: ₹360.00.₹310.00Current price is: ₹310.00.
അവളുടെ
മുഖം മറയ്ക്കൂ
പി.ഡി. ജയിംസ്
വിവര്‍ത്തനം: സുരേഷ് എം.ജി.
പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡല്‍ഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിന്‍പുറത്തെ ഒരു പ്രഭു കുടുംബത്തില്‍ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവര്‍ക്കും വിവിധ കാരണങ്ങളാല്‍ സാലിയുമായി വിരോധമുണ്ടായിരുന്നു എന്ന കാരണത്താല്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തല്‍ ദുഷ്‌കരമാകുന്നു. പുതിയ പുതിയ വെളിപ്പെടുത്തലുകളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും മറപറ്റി ഡല്‍ഗ്ലീഷ് ഈ മരണത്തിന്റെ ചുരുളഴിക്കുന്നത്, വായനയുടെ രസച്ചരട് മുറിഞ്ഞുപോകാനാവാത്തവിധം ആവിഷ്‌കാരചാരുതയോടെയാണ്.
Author: PD James
Shipping: Free