അവന്റെ
സ്മരണകള്‍
തകഴി
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍ ജോലിക്കാരന് തന്റെ അച്ഛനാണെന്നും അവന് സങ്കല്പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. ഇടുങ്ങിയതും, ഇരുണ്ട തുമായ വഴികളിലൂടെ സഞ്ചരിച്ച്, തുടങ്ങിയ സ്ഥലത്തുനിന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു ജീവിതമേഖലയില്‍ എത്തിച്ചേര്‍ന്ന ആ അനാഥ ജന്മത്തിന്റെ കഥ അനാവരണം ചെയ്യുകയാണ് തകഴിയുടെ കരുത്തുറ്റ തൂലിക ‘അവന്റെ സ്മരണ’കളിലൂടെ.
Original price was: ₹125.00.₹113.00Current price is: ₹113.00.