ജാതവേദന്‍ നമ്പൂതിരിപ്പാട് എന്ന കൗഷീതക ബ്രാഹ്മണന്റെ ഇല്ലത്തെ പട്ടിണി വിഴുങ്ങിയ കഥയാണ് മാടമ്പ് അവിഘ്‌നമസ്തുവിലൂടെ പറയുന്നത്. ഭൂമി മുഴുവന്‍ കുടിയാന്മാര്‍ക്ക് കൈമാറിയതിനാല്‍ ഒരു മണി നെല്ലു പോലും അളക്കാനില്ലാതെ പൂണൂലില്‍ തെരുപ്പിടിച്ചിരുന്ന് അവര്‍ വിശന്നു വലഞ്ഞു. ദാരിദ്ര്യത്തിന്റെ അനന്തരഫലങ്ങള്‍ ഭീകരമായിരുന്നു. അവരില്‍നിന്നും രക്തസാക്ഷികളുണ്ടായി. വേശ്യകളുണ്ടായി – അവരുടെ ആത്മകഥകള്‍ പുറത്തു വന്നില്ല. പുതിയ ആഖ്യാനശൈലികളും യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കലര്‍ത്തി അതിശക്തമായ രീതിയില്‍ മാടമ്പ് നമ്മെ മനുഷ്യമഹാസങ്കടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
Original price was: ₹480.00.₹432.00Current price is: ₹432.00.