Sale!
,

Ayathinal Avasanathe Manushyan Ottakkavilla

Original price was: ₹100.00.Current price is: ₹95.00.

ആയതിനാല്‍
അവസാനത്തെ
മനുഷ്യന്‍
ഒറ്റക്കാവില്ല

വായനയിലൂടെ നമുക്ക് കാട് കേറാം. ഉള്‍ക്കാട്ടില്‍ പാര്‍ക്കാം. അനേകം വര്‍ഷങ്ങളായി കൊഴിഞ്ഞുകൊണ്ടേയിരിക്കുന്ന ഇലകള്‍ വീണ് ദ്രവിച്ച കാട്ടുമണ്ണില്‍ തൊടാം. ഓരോ പുസ്തകം വായിച്ചിറങ്ങുമ്പോഴും നമുക്ക് പുതിയ കണ്ണുകളും കാഴ്ചകളും കിട്ടുന്നു. വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും പൂവിലേക്ക് പടര്‍ന്നും തന്നെത്തന്നെ കുഴിച്ചും മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യര്‍ നടത്തുന്ന അതിജീവനമാണെന്ന് പറഞ്ഞത് കെ.ഇ.എന്‍ ആണ്.

വായിച്ചിരിക്കുമ്പോള്‍ ഇത്രയേറെ വിസ്മയങ്ങളോ ഈ ലോകത്തെന്ന് അല്‍ഭുതം വരും. ഇത്ര അല്‍ഭുതങ്ങള്‍ പാത്തുവെച്ച ഈ ലോകത്തിന്റെ ഒരു കോണിലിരുന്ന് അലസതയില്‍ പുതച്ചുറങ്ങി കാലം കഴിക്കുന്നത് മോശമല്ലേയെന്ന് ഉള്ളില്‍ ചോദ്യം വരും. ഇങ്ങനെ സ്വയം ചോദിച്ചും പറഞ്ഞുമാണ് നമുക്ക് വലുപ്പം വെക്കുന്നത്, നമ്മുടെ അകംലോകങ്ങള്‍ക്ക് വീര്‍പ്പ് വരുന്നത്, നമ്മള്‍ വിശാലമാകുന്നത്.

പല പല രാജ്യങ്ങളിലൂടെയും ആശയങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയുമുള്ള പുസ്തകങ്ങളുടെ സഞ്ചാരം പകര്‍ത്തുന്ന കൃതി. കരയിലൂടെയും കപ്പലിലൂടെയും കാടും കടലും കണ്ട് , വേവും വെയിലും കൊണ്ടുള്ള ഒരു യാത്രയാണ് ഈ പുസ്തകം. – മെഹദ് മഖ്ബൂല്‍

Categories: ,
Compare

Author: Mehad Maqbool
Shipping: Free

 

Publishers

Shopping Cart
Scroll to Top