,

Ayiram Vilangi

18.00

അതിര്‍ത്തിയില്‍ വാരിവിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ശത്രുനിരയിലേക്ക് എല്ലാം വിട്ടെറിഞ്ഞ് സ്വയം എടുത്തെറിയാന്‍ തയ്യാറുള്ളവരാരെന്നതായിരുന്നു ‘തബൂക്കു’യര്‍ത്തിയ ചോദ്യം. പക്ഷേ, അതുവരെയും ത്യാഗത്തിലടിയുറച്ചുനിന്ന കഅ്ബിനെയും മുറാവത്തിനെയും ഹിലാലിനെയും ഒരല്‍പം ആലസ്യം ബാധിച്ചു. അതവരെ കടുത്ത പരീക്ഷണത്തിന്റെ കനല്‍ഭൂമിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ആ അഗ്നിയെ പശ്ചാത്താപത്തിന്റെ കണ്ണുനീര്‍കൊണ്ട് അവര്‍ അണച്ചുകളഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസോജ്വല മുഹൂര്‍ത്തങ്ങളിലൊന്നായ ആത്മസഹനത്തിന്റെ കഥ പറയുകയാണ് ‘ആയിരംവിലങ്ങി’. വായനക്കാരന്റെ മനസ്സിലേക്ക് മാപ്പിളപ്പാട്ട് ഇശലുകളിലൂടെ സത്യസൌന്ദര്യങ്ങള്‍ വിടര്‍ത്തുന്ന ഖണ്ഡകാവ്യം.

Categories: ,
Compare
Shopping Cart
Scroll to Top