അയ്യപ്പനും
കോശിയും
സച്ചി
നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ സിനിമയുടെ തിരക്കഥ
സച്ചിയുമായുള്ള എന്റെ സൗഹൃദം അവന്റെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ ജോലികള്‍ നടക്കുന്ന സമയമാണ്. എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ചാണ് ആദ്യം പരിചയപ്പെടുന്നത്. ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു. തമാശകള്‍ പറഞ്ഞു. സമയം പോയി. പല സുഹൃത്തുക്കളും മുറി വിട്ടുപോയെങ്കിലും സച്ചിമാത്രം വിട്ടുപോയില്ല. അവിടെ എന്നോ ടൊപ്പം കിടന്നുറങ്ങി. ഞങ്ങള്‍ പല സ്ഥലത്തും ഒന്നിച്ചു യാത്രചെയ്തു. ഒന്നിച്ചു കഥകള്‍ പറഞ്ഞു ചിരിച്ചു. അവന്റെ എല്ലാ സിനിമയിലേക്കും എന്നെ വിളിച്ചു. അവസാനം അയ്യപ്പനും കോശിയിലെ അയ്യപ്പന്‍ നായരുടെ വേഷത്തിലേക്ക് അവസാന വിളി. ഇന്നും എന്നോടൊപ്പം അവന്‍ യാത്ര ചെയ്യുന്നു. അദൃശ്യമായ ഒരു ലോകത്തുനിന്ന് ദൃശ്യപഥ ത്തിന്റെ ഇരുളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് എന്റെ പേരു കൂടി എഴുതി ചേര്‍ത്തിട്ട് അവന്‍ പോയി. ദൈവവിളി മാറ്റാന്‍ മറ്റാര്‍ക്കും കഴിയില്ലല്ലോ. അയ്യപ്പനും കോശിയിലെയും അയ്യപ്പന്‍നായര്‍ എനിക്കുവേണ്ടി എഴുതിയതുപോലെയാണ് ഞാനതില്‍ വന്നുപെട്ടത്. മമ്മൂട്ടിയെ പൃഥ്വിരാജിനെ ആലോചിച്ച് എന്നിലേക്ക വന്‍ എത്തുകയായിരുന്നു. അവന്റെ മുന്നില്‍ എല്ലാ നാടകളും അഴിച്ച് വെച്ച് ഞാന്‍ പകര്‍ന്നാടി. അവനുവേണ്ടി മാത്രം. -ബിജുമേനോന്‍
Original price was: ₹325.00.₹280.00Current price is: ₹280.00.