അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം കണ്ടറിയാന്‍ സാനു ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളിയുടെ ഭാവുകത്വത്തില്‍ പരിവര്‍ത്തനം വരുത്തുന്ന ക്ലാസിക്കല്‍ സ്വഭാവത്തിലുള്ള കാവ്യരചനയിലൂടെ സഹൃദയ ലോകത്തിനു രസാനുഭൂതി പകരാന്‍ കഴിഞ്ഞ പണിക്കരുടെ വൈവിദ്ധ്യപൂര്‍ണ്ണമായ കര്‍മ്മകാണ്ഡങ്ങളെ ഗ്രന്ഥകാരന്‍ സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നു എന്ന് കാവാലം നാരായണപണിക്കര്‍ വിലയിരുത്തുന്നു.
Original price was: ₹135.00.₹121.00Current price is: ₹121.00.