ആസാദി
സ്വാതന്ത്ര്യം ഫാസിസം സാഹിത്യം
അരുന്ധതി റോയി
വിവര്‍ത്തനം- ജോസഫ് കെ. ജോബ്
‘ആസാദി’- സ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിേവശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്ക്കെതിരെ ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍, ലക്ഷക്കണക്കിന് കണ്ഠങ്ങളില്‍നിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയര്‍ത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുന്‍പായി മറ്റൊരു ഭീകരാവസ്ഥ ‘ആസാദി’ എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിര്‍ത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി.
Original price was: ₹280.00.₹252.00Current price is: ₹252.00.