Sale!
, , , ,

Babarum Babariyum Charithravasthuthakal

Original price was: ₹160.00.Current price is: ₹144.00.

ബാബറും
ബാബരിയും
ചരിത്ര വസ്തുതകള്‍

സുരീന്ദര്‍ കൗര്‍, തപന്‍ സന്യാല്
മൊഴിമാറ്റം: കെ.സി സലീം

അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്തെ ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ബാബരി മസ്ജിദ് മുകള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മ്മിച്ചത് എന്ന വ്യാജമിത്തിനെ അടിസ്ഥാനമാക്കിയാണ് വംശീയ ഹിന്ദുത്വം പള്ളി തകര്‍ത്തതും അവിടെ രാമ ക്ഷേത്രം പണിതു കൊണ്ടിരിക്കുന്നതും. ചില വ്യാജ പുരാവസ്തു, ചരിത്രപഠനങ്ങള്‍ ഇവര്‍ ഈ വ്യാജമിത്തിന്റെ പ്രചാരണത്തിന് ഉപബോദ്ബലകമാക്കിയിരുന്നു. അത്തരം പഠനങ്ങളുടെ പൊള്ളത്തരങ്ങളെ ഒരു ഗവേഷണ പഠനത്തിലൂടെ അനാവരണം ചെയ്യുന്ന പുസ്തകമാണ് ബാബറും ബാബരിയും ചരിത്ര വസ്തുതകള്‍. ഒപ്പം ഹിന്ദുക്കളോട് സഹിഷ്ണുത കാണിച്ച ഭരണാധികാരിയായിരുന്നു ബാബറെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. രാമക്ഷേത്രത്തിന് അനുകൂലമായി വിധിച്ച സുപ്രീംകോടതി പോലും ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചു എന്ന ഈ മിത്തിനെ തള്ളിക്കളഞ്ഞിട്ടും സംഘ് പരിവാറും സില്‍ബന്ധികളും പ്രസ്തുത പ്രചാരണം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ മതേതരനായ ബാബര്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.

Out of stock

Compare

Author: Surinder Kaur, Thapan Sanyal
Translation: KC Saleem
Shipping: Free

Publishers

Shopping Cart
Scroll to Top