ബാബുക്ക
എം.എസ്.ബാബുരാജിന്റെ ഭാര്യ ബിച്ചയുടെ ഓര്‍മകള്‍
സംഗീതവും ഓര്‍മകളും ഇഴപാകിയ ഗൃഹാതുരതയുടെ പുസ്തകം. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം. എസ്. ബാബുരാജിനെക്കുറിച്ച് ഭാര്യ ബിച്ചയുടെ ഓര്‍മകളുടെ പുസ്തകം. ദുഃഖവും വേദനകളും ആധാരശ്രുതിയായി നിലകൊള്ളുമ്പോഴും അമുല്യങ്ങളായ ഈണങ്ങള്‍ സൃഷ്ടിച്ച അതുല്യപ്രതിഭയുടെ കലയും ജീവിതവും ഈ ഓര്‍മകളിലൂടെ അടുത്തറിയാം. കളങ്കമില്ലാത്ത ഈണത്തിന്റെയും ലളിതവും അര്‍ഥസമ്പുഷ്ടവുമായ വരികളുടെയും അടിത്തറയില്‍ മലയാള ചലച്ചിത്രഗാനമേഖല കെട്ടിപ്പടുക്കുന്നതില്‍ വിലപ്പെട്ട പങ്കുവഹിച്ച സംഗീതസംവിധായകരും ഗായകരും എഴുത്തുകാരുമെല്ലാം ഇതില്‍ കടന്നുവരുന്നു. ഒപ്പം, മലയാളചലച്ചിത്രസംഗീതം വളര്‍ന്നുവന്ന കാലവും.
Original price was: ₹150.00.₹135.00Current price is: ₹135.00.