തുര്‍കിയിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് നാന്ദി കുറിചചുകൊണ്ട് രംഗപ്രവേശം ചെയ്ത നൂര്‍സി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ജീവചരിത്രമാണിത്. ഒരു മതവിരുദ്ധ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മുസ്തഫ കമാല്‍ പാഷയുടെ ശ്രമങ്ങള്‍ക്കു മുമ്പില്‍ ഏറ്റവും വലിയ പ്രതിബന്ധം നൂര്‍സി പ്രസ്ഥാനമായിരുന്നു. ഭരണാധികാരികളുടെ ഭാഗത്തുനിന്ന് നാനാവിധ പീഢനങ്ങള്‍ സഹിച്ചുകൊണട് സ്ഥിരോത്സാഹത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച ബദീഉസ്സമാന്റെയും അനുയായികളുടെയും ചരിത്രം ആവേശോജ്വലമാണ്. ഇസ്ലാമിക പ്രവര്‍ത്തകരുടെ സിരാപടലങ്ങളില്‍ കര്‍മചൈതന്യത്തിന്റെ അഗ്നിജ്വാലകള്‍ സൃഷ്ടിക്കാന്‍ പോരുന്നതാണ് ഈ ലഘുകൃതി എന്നതില്‍ സംശയമില്ല.
₹7.00