Author: P
BAHUSWARATHAYAUM MATHARASHTRAVADHANGALUM
Original price was: ₹320.00.₹288.00Current price is: ₹288.00.
ബഹുസ്വരതയും
മതരാഷ്ട്രവാദങ്ങളും
പുത്തലത്ത് ദിനേശന്‍
മതജീവിതം എന്നത് ഇപ്പോൾ നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചുരുക്കപ്പേരായിത്തീർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതര രാഷ്ടീയ ജീവിതത്തിൽ അസ്പൃശ്യമായിരുന്ന ഹിന്ദുത്വരാഷ്ടീയം ഇന്ന് ബലപ്രയോഗത്തിലൂടെയും രാഷ്ട്രീയ അധികാരത്തിലൂടെ ആർജിച്ച പൊതുസമ്മതിയിലൂടെയും നമ്മുടെ സാമാന്യമായ രാഷ്ട്രീയജീവിതത്തിൽ സർവതലസ്പർശിയായ സാന്നിധ്യമായിത്തീർന്നുകഴിഞ്ഞു. ഇന്ത്യനിടതുപക്ഷം നിർവഹിച്ചു പോരുന്ന വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് ആഗോളവൽക്കരണത്തെയെന്ന പോലെ ഫാസിസത്തെയും രാഷ്ടീയമായി തിരിച്ചറിയാൻ ഇപ്പോഴും നമ്മെ പര്യാപ്തമാക്കുന്നത്. അതിന്റെ ഏറ്റവും പുതിയ സാഹിത്യ സാന്നിധ്യമാണ് സഖാവ് പുത്തലത്ത് ദിനേശന്റെ ബഹുസ്വരതയും മതരാഷ്ട്രവാദവും എന്ന ഈ പുതിയ പുസ്തകം.