ബലിപഥം
ആര്‍ ശ്രീലേഖ
മഹാബലി എന്ന ഐതിഹ്യത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന നോവല്‍
സത്യമോ മിഥ്യയോ എന്നറിയാതെ മാറിമാറി വരുന്ന സംഭവങ്ങള്‍ മനുഷ്യനെ ബലവാനും ദാര്‍ശനികനുമാക്കും.
ചിന്തയും പ്രവൃത്തിയും വൈരുദ്ധ്യമാകുമ്പോഴും ശാശ്വതത്വത്തിലേക്ക് നീങ്ങാനുള്ള ചോദന നമ്മെ നയിക്കും. ഈ മനഃസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മഹാബലിയും വാമനനും മനുഷ്യകുലത്തിലെവിടെയും ഉണ്ടാകും. അതിനാല്‍ ഇത് ഓരോ മനുഷ്യന്റെയും ഇതിഹാസമാകുന്നു.
കാലദേശങ്ങളെ അതിജീവിച്ച കഥാസന്ദര്‍ഭത്തെ, ഭാവനയുടെ വിശാലതയില്‍ കോര്‍ത്തിണക്കി വികാരവിചാരങ്ങളെ സമന്വയിപ്പിച്ച ആഖ്യാനം. മഹാബലിയുടെയും വാമനന്റെയും മാനുഷികതലങ്ങള്‍ അനാവരണം ചെയ്യുമ്പോള്‍ ഇതിഹാസത്തിലെ വൈകാരിക, വൈയക്തിക അടരുകള്‍ വെളിപ്പെടുന്നു.
Original price was: ₹660.00.₹594.00Current price is: ₹594.00.