Author: Michelle Obama
Shipping: Free
BECOMING – MALAYALAM
Original price was: ₹799.00.₹719.00Current price is: ₹719.00.
മിഷേല്‍
ഒബാമ
ബിക്കമിങ്
അമേരിക്കയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാവികൊണ്ടുവരുന്നതെന്തായിരിക്കും എന്നതിനെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ എനിക്കിപ്പോഴും അറിയില്ല. എന്നാല്‍ ഞാന്‍ സ്വയം അറിയുന്നു, കഠിനമായി പ്രയത്‌നിക്കാനും, മിക്കപ്പോഴും നന്നായി ചിരിക്കാനും, വാക്കുപാലിക്കാനും എന്റെ അച്ഛന്‍, ഫ്രെയ്സര്‍, എന്നെ പഠിപ്പിച്ചിരുന്നു. എന്നെക്കുറിച്ചു ചിന്തിക്കേണ്ടത് എങ്ങനെയെന്നും എന്റെ ശബ്ദം എങ്ങനെ ഉപയോഗിക്കണമെന്നും എന്റെ അമ്മ, മെരിയന്‍, എനിക്കു കാണിച്ചുതന്നിരുന്നു. ഷിക്കാഗോയുടെ സൗത്ത് സൈഡിലുള്ള ഇടുങ്ങിയ അപ്പാര്‍ട്‌മെന്റില്‍, ഞങ്ങളുടെ കഥയുടെയും എന്റെ കഥയുടെയും ഞങ്ങളുടെ രാജ്യത്തിന്റെ ബൃഹത്തായ കഥയുടെയും മൂല്യം ദര്‍ശിക്കുന്നതിന് അവരെന്നെ സഹായിച്ചു – അത് മനോഹരമോ കുറ്റമറ്റതോ അല്ലായിരുന്നപ്പോള്‍ പോലും; എങ്ങനെയായിത്തീരണം എന്നതിനപ്പുറം കൂടുതല്‍ യാഥാര്‍ഥ്യമായിരുന്നപ്പോള്‍പോലും. നിങ്ങള്‍ക്കുള്ളത്, നിങ്ങള്‍ക്ക് എപ്പോഴും ഉള്ളത്, അതാണ് നിങ്ങളുടെ കഥ. അതാണ് നിങ്ങള്‍ സ്വന്തമാക്കുന്നതെന്തോ ആ ഒന്ന്. – ആമുഖത്തില്‍ നിന്ന്