Sale!

Beemapalli Police Vedivepu Marakunadum Orkunadum

Original price was: ₹100.00.Current price is: ₹90.00.

ബീമാപ്പള്ളി
പോലിസ് വെടിവയ്പ്
മറക്കുന്നതും ഓർക്കുന്നതും

എഡി: കെ. അഷറഫ്

പ്രാന്തവൽകൃതമായ സമുദായങ്ങളെ അവഗണിക്കുന്നത് മേധാവിത്വശക്തികളുടെ താൽപ്പര്യസംരക്ഷണത്തിനുള്ള മുന്നുപാധിയാണ്. 2009 മെയ് 17 നു തിരുവനന്തപുരം ബീമാപ്പള്ളിയിൽ നടന്ന അനാവശ്യമായ പോലിസ് വെടിവയ്പ്പിൽ ആറു നിരപരാധികൾ കൊല്ലപ്പെട്ടത് അന്നു ഭരിച്ചിരുന്ന ഇടതു മുന്നണിക്കോ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് മുന്നണിക്കോ അങ്കലാപ്പുളവാക്കുന്ന സംഭവമായി മാറാഞ്ഞത് എന്തുകൊണ്ടാണ് ? ചെറിയ സംഭവങ്ങൾ വരെ ദീർഘനാൾ ചാനൽചർച്ചകൾക്കും പരമ്പരകൾക്കും കാരണമാവുമ്പോൾ, കടൽത്തീരത്തെ ദരിദ്രരുടെ നേരെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പോലിസ് വെടിയുതിർത്തത് പെട്ടെന്നാണു കേരളീയ പൊതുപരിസരത്തിൽ നിന്ന് അപ്രത്യക്ഷമായത് . തമസ്കരണത്തി ന്റെയും മറവിയുടെയും രാഷ്ട്രീയകാര്യപരിപാടികൾക്ക് നേരെയുള്ള വെല്ലുവിളിയാണ് ഈ കൃതി, 2009 മെയ്മാസത്തിലും തുടർന്നും ബീമാപ്പള്ളി വെടിവയ്പിനെപ്പറ്റി മാധ്യമങ്ങളിൽ വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഈ സമാഹാരം ബോധപൂർവമുള്ള സമ്മതിനിർമാണത്തെ തിരസ്കരിക്കുന്നു. പോലിസ് കഥാനിർമാണത്തിന്റെ അലറിവിളിക്കുന്ന വൈരുധ്യങ്ങളാണ് സാംസ്കാരിക നായകരുടെയും പ്രതികരണ വിദ്വാന്മാരുടെയും മുഖത്ത് ആഞ്ഞുപതിക്കുന്നത്.

Out of stock

Category:
Compare
Shopping Cart
Scroll to Top