അഖില നായക്
ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ
ജാതിവിവേചനം ആഴത്തിൽ വേരൂന്നി പടർന്നുപിടിച്ച ഒഡിയ സമൂഹത്തിൽ കഴിയുന്ന കീഴാളരുടെ സങ്കീർണവും പ്രശ്നസങ്കുലിതവുമായ ജീവിതയാഥാർഥ്യങ്ങൾ ആവിഷ്കരിക്കുന്ന നോവൽ.
കളഹണ്ടിയിലെ ഒരു ഗ്രാമത്തിലെ മർദിതജനവിഭാഗങ്ങൾ അന്തസ്സായി ജീവിക്കാൻ നടത്തുന്ന പോരാട്ടങ്ങളും സമരങ്ങളും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. ഒരു സ്കൂൾ ഹെഡ്മാസ്റ്ററുടെയും അദ്ദേഹത്തിന്റെ ആക്ടിവിസ്റ്റായ മകന്റെയും ജീവിതത്തിലൂടെ വിടർന്നുവികസിക്കുന്ന ഈ നോവൽ ഭരണകർത്താക്കളുടെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും അവഗണനയും ചൂഷണവും മൂലം സംജാതമാകുന്ന ദാരിദ്ര്യമെന്ന മനുഷ്യനിർമിതദുരന്തം വരച്ചു കാട്ടുന്നു. കൂടാതെ, ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടും ദളിതർ ഇരകളാക്കപ്പെടുന്നതും സാമൂഹികനീതിയും മനുഷ്യാവകാശവും മങ്ങിപ്പോകുന്നതും ചർച്ച ചെയ്യുന്നു.
Original price was: ₹160.00.₹128.00Current price is: ₹128.00.