നിഷ്‌കളങ്കമായ ബാല്യകാല വേളകള്‍ ഒരു നോവല്‍ ശൈലിയില്‍ അണിയിച്ചൊരുക്കിയതാണ് ഈ പുസ്തകം. കോണ്‍ഗ്രീറ്റ് സൗധങ്ങള്‍ക്കുള്ളില്‍ ബ്രോയിലര്‍ കോഴികള്‍ കണക്കെ തളച്ചിടപ്പെട്ട ബാല്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ഇത്തരം കൃതികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മഷിത്തണ്ടും മയില്‍പ്പീലിയും മഞ്ചാടിക്കുരുവും അണ്ണാരക്കണ്ണനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറയില്‍നിന്ന് വ്യത്യസ്തനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ബിച്ചു. വീട്ടുതൊടിയിലെ വളര്‍ന്നുപന്തലിച്ച മാവുകളില്‍ പല്ലിയെപ്പോലെ വലിഞ്ഞുകയറിയും പഞ്ചാരമാങ്ങകള്‍ കടിച്ചീമ്പിയും തിമിര്‍ത്തുപെയ്യുന്നതാണ് അവന്റെ ലോകം.
₹45.00