ബൊളീവിയന്‍
ഡയറി
ചെ ഗുവേര
സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓര്‍മ്മകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു ചെയുടേത്. വിപ്ലവം വിജയം കൈവരിച്ച ക്യൂബയില്‍ ഭരണയന്ത്രം തിരിക്കലല്ല താന്‍ ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ ചെ ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ പോരാളികള്‍ക്കൊപ്പം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ മുഴുകി. യാങ്കി കൂലിപ്പട്ടാളങ്ങളാല്‍ വലയം ചെയ്യപ്പെട്ടപ്പോഴും, പോരാട്ടങ്ങളുടെ പിരിമുറുക്കവും ചൂടും ചൂഴ്ന്നു നിന്നപ്പോഴും ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചെ മുടങ്ങാതെ കുറിച്ചുവെച്ചിരുന്നു. ആ ഡയറികുറിപ്പുകളാണ് വിഖ്യാതമായ ബൊളീവിയന്‍ ഡയറി.
Original price was: ₹330.00.₹297.00Current price is: ₹297.00.