Translation: Amir Shefin
Shipping: Free
BOOKER T WASHINGTON ATHMAKATHA
Original price was: ₹280.00.₹250.00Current price is: ₹250.00.
ബുക്കര്‍ ടി വാഷിംഗ്ടണിന്റെ
ആത്മകഥ
പരിഭാഷ: ആമിര്‍ ഷെഫിന്‍
കോടിക്കണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ച അനിതര സാധാരണമായ ഒരു ജീവിതസാക്ഷ്യം.
അടിമത്തത്തില്‍ പിറന്നുവീണിട്ടും അതിന്റെ ചങ്ങലകള്‍ തകര്‍ത്ത് തന്റെ ജനതയുടെ വക്താവായി അമേരിക്കന്‍ രാഷ്ട്രീയ നഭസ്സിലേക്ക് പറന്നുയര്‍ന്ന വ്യക്തിത്വമാണ് ബുക്കര്‍ ടി വാഷിംഗ്ടണ്‍. ദയനീയവും വിജനവും നിരുത്സാഹജനകവുമായ ചുറ്റുപാടില്‍നിന്ന് അമേരിക്കയെ സ്വാധീനിച്ച മികച്ച നേതാവായി, വാഗ്മിയായി ഉയിര്‍ത്തെഴുന്നേറ്റ ഒരു കറുത്തവന്റെ തിളങ്ങുന്ന ചരിത്രമാണത്. അമേരിക്കന്‍ ജനതയെ രണ്ടായി കീറിമുറിച്ച വര്‍ണ്ണവിവേചനത്തെ സൂക്ഷ്മമായി മനസ്സിലാക്കുകയും അതിനെതിരെ കരുത്തോടെ ഇടപെടുകയും ചെയ്ത അദ്ദേഹം വിധേയത്വത്തിന്റെ പാതയില്‍നിന്ന് പുറത്തുകടക്കാനുള്ള സൃഷ്ട്യുന്മുഖ രാഷ്ട്രീയം സ്വന്തം ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയുടെ വിമോചനമൂല്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ആത്മകഥ.
Publishers |
---|