ഇന്ത്യന്‍ തത്വചിന്തകളില്‍ മുഖ്യസ്ഥാനം നല്‍കപ്പെടുന്ന ശങ്കരാദ്വൈതം വേദാന്ത പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്നുണ്ടോ? മാധ്വാചാര്യര്‍ ശങ്കരാദ്വൈതത്തെ ശക്തമായി വിമര്‍ശിച്ചതെന്തുകൊണ്ട്? വേദാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ബാദരായണന്റെ ബ്രഹ്മസൂത്രത്തില്‍ മായാവാദമുണ്ടോ? ബ്രഹ്മവും ജീവാത്മാവും ഒന്നാണെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ടോ? ശങ്കരാചാര്യര്‍ക്കു മുമ്പ് ഏതെങ്കിലും വേദാന്തികള്‍ മായാവാദം ഉന്നയിച്ചിരുന്നോ? ബ്രഹ്മസൂത്രത്തെയും വിവിധ ഭാഷ്യങ്ങളെയും മുന്‍നിര്‍ത്തി പരമ്പരാഗത ധാരണകളെ ദാര്‍ശനിക വിചാരണക്ക് വിധേയമാക്കുകയാണ് ഈ കൃതി. ശങ്കരാദ്വൈതത്തിന് താര്‍ക്കിക ഭദ്രതയും സൂത്രപ്രാമാണികതയും അവകാശപ്പെടാനാവില്ലെന്ന് ആധികാരികമായി സമര്‍ഥിക്കുന്നു.
₹40.00