സി.എച്ച്
മുഹമ്മദ് കോയ
രാഷ്ട്രീയ ജീവചരിത്രം
എം.സി വടകര
കിരക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ മേഖജ്യോതിസ്സിന്റെ പ്രഭാവത്തോടെ ആളിക്കത്തിയ ഉത്തുംഗ പ്രതിഭയാണ് സി.എച്ച്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചരിത്രം തന്റെ ജീവചരിത്രമാക്കിയ ആ മഹാപുരുഷന്‍ ചരിത്രത്തിന്റെ മണിഗോപുരങ്ങളിലേക്ക് ഉയര്‍ന്നുപോയി. സി.എച്ചിനെ കേന്ദ്രബിന്ദുവാക്കി ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം അവലോകനം ചെയ്യുന്ന അപൂര്‍വസുന്ദരമായ കൃതിയാണിത്. ശ്രമകരമായ ഗവേഷണ സപര്യയുടെ തിളക്കമുള്ള രചന.
Original price was: ₹550.00.₹495.00Current price is: ₹495.00.