Charuvasantha

300.00

ചാരുവസന്ത

നാഡോജ ഹംപ നാഗരാജയ്യ

നമ്മുടെ മഹാകാവ്യങ്ങളെല്ലാം എഴുതപ്പെട്ടിട്ടുള്ളത് വാമൊഴിയായോ വരമൊഴിയായോ പ്രചരിച്ച കഥകളുടെയും ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇത് ഒഡിസ്സി, ഇലിയഡ് തുടങ്ങിയ ഗ്രീക്ക് മഹാകാവ്യങ്ങൾക്കെന്നെപോലെ രാമായണം, മഹാഭാരതം മുതലായ ഇന്ത്യൻ മഹാകാവ്യങ്ങൾക്കും ബാധകമാണ്. ദാന്തേ, മിൽടൺ, നെരുദാ, കസാൻദ്സകീസ് തുടങ്ങിയവരുടെ മഹാകാവ്യതുല്യമായ കൃതികളെ മറന്നുകൊണ്ടല്ലാ ഈ പറയുന്നത്; അവയിലും മിത്തിന്റെയും ചരിത്രത്തിന്റെയും ശക്തമായ സാന്നിദ്ധ്യമുണ്ടല്ലോ. ചമ്പാനഗരവർണ്ണന മുതൽ അവസാനത്തെ നാടകീയ സ്വഗതാഖ്യാനം വരെ കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ഒരു വിരുന്നൊരുക്കാൻ ഹംപനായ്ക്ക് കഴിയുന്നുണ്ട്. ഒപ്പം തന്നെ ഭാരതീയ കാവ്യമീമാംസയിൽ പറയുന്ന നവരസങ്ങളും അവയുടെ ഭിന്നഭാവങ്ങളും ഇവിടെ ആവിഷ്കാരം കണ്ടെത്തുന്നു. പ്രണയം, കാമം, വിരഹം ഇവയിലൂടെ ഒരു ജ്ഞാനതപസ്വിയുടെ കഥ ചുരുളഴിയുന്നത് ഈ കാവ്യത്തിൽ കാണാം. ഇവിടെ പ്രേമം ഒരേസമയം ഭൗതികവും ആത്മീയവുമാണ്. ശൃംഗാരവും ഭക്തിയും ഒരുപോലെ അനുഭവപ്പെടുത്തുന്നതിനാൽ ആത്മീയവാദികൾക്കും ഇന്ദ്രിയവാദികൾക്കും ചേരുന്ന ഒരു കാവ്യമാണിത്. ഇരുളും വെളിച്ചവും ഒരുപോലെ ഈ താളുകളെ സമ്പന്നമാക്കുന്നു. ഗദ്യം, പദ്യം എന്നു തരംതിരിക്കാനാവാത്ത ഈ ആഖ്യാനത്തെ അതിന് അനുയോജ്യമായ ചമ്പൂസമാനമായ ഒരു രീതിയിലാണ് മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്. വിവർത്തകരുടെ ഭാഷാസാമർത്ഥ്യം പലയിടങ്ങളിലും പ്രകടമാണ്. ആശംസകൾ.
-സച്ചിദാനന്ദൻ

Category:
Compare

Author: Nadoja Hampa Nagarajaiah

Shipping: Free

Publishers

Shopping Cart
Scroll to Top