നോക്കുന്നയാളിന്റെ മുഖം പ്രതിഫലിപ്പിക്കുക എന്ന പതിവുവിട്ട് നോക്കുന്നയാളിന്റെ നെഞ്ചിനുള്ളിലിരിക്കുന്ന ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്നു എന്നതാണ് ‘ഛായാമുഖി’യെ ഒരു മായക്കണ്ണാടിയാക്കുന്നത്. നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം! അതു ചിലരുടെ നെഞ്ചു തകർത്തുകളയുന്നു എന്നത് മറ്റൊരു നേര്! അങ്ങനെ കൊല്ലുന്ന ഭീമനും കൊല്ലപ്പെടുന്ന കീചകനും ഒരുപോലെ സഹതാപമർഹിക്കുന്ന ദുരന്തകഥാപാത്രങ്ങളാകുന്നു. ഇത് ചിരപുരാതനമായ ഒരു ഇതിവൃത്തത്തിൽനിന്ന് ഇന്നത്തെ നാടകകൃത്തിന്റെ ഹൃദയമിഴി കെണ്ടത്തുന്ന സൂക്ഷ്മസത്യമാണ്. ‘പ്രണയിക്കുക എളുപ്പമാണ് ‘, പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്!
Original price was: ₹140.00.₹125.00Current price is: ₹125.00.