ചിന്തയുടെ
ഇസ്‌ലാം
അഹമ്മദകുട്ടി ഉണ്ണികുളം
ഇരുലോകത്തിൻറ്റെയും വിജയത്തിനാവശ്യമായ ചിന്തകൾ നമ്മളിൽ രൂഡമൂലമാക്കുകയാണ് അഹമ്മദ് കുട്ടി ഉണ്ണികുളം ചിന്തയുടെ ഇസ്‌ലാം എന്ന ഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ചിന്തയുടെ ഇസ്‌ലാം എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ചിന്തോദീപകമായ ഈ പുസ്തകത്തിന്റ്റെ താളുകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോധ്യമാവും. അഗാധമായ പഠനങ്ങളുടെ പിൻബലവും വിജ്ഞാനം പകർന്നുകൊടുക്കാനുള്ള ഉത്ക്കടമായ ആഗ്രഹവും ഗ്രന്ധകാരനുണ്ട് എന്ന് ഈ രചന നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യൻറ്റെ പരിമിതിയെക്കുറിച്ചും ശാസ്ത്രസാങ്കേതിക വിദ്യയുടെ വർണ്ണപൊലിമകൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും ഗ്രന്ധകാരൻ സൂചിന്തിതമായി
വിലയിരുത്തുന്നുണ്ട്.മറ്റൊരു അന്വേഷണ മേഖല, നൂറ്റാണ്ടുകൾക്കു മുൻപേ ഖുർആൻ അവതരിപ്പിച്ചതും ശാസ്ത്രഗവേഷണങ്ങളാൽ ഇപ്പോൾ മാത്രം അംഗീകരിക്കപ്പെട്ടതുമായ കാര്യങ്ങളാണ് . കാര്യമാത്രപ്രസക്തമായ വിശകലനശേഷിയോടെ ഈ കാര്യങ്ങളെ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകം.
Original price was: ₹500.00.₹425.00Current price is: ₹425.00.