ചിരിയും
ചിന്തയും
സര്‍ഗ്ഗാത്മകതയും
ഡോ. കെ രാജശേഖരന് നായര്‍
കോഗ്നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സര്‍ഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തില്‍. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ മുതലാണ്. അവ മുഴുവനും ന്യൂറോസയന്‍സിന്റെ ഉന്നതമായ തലങ്ങളില്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങള്‍ മുതല്‍ ഇന്നുവരെയുള്ള അവയുടെ വികാസപരിണാമങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായ കഥകള്‍ പോലെയാണ് ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി.
Original price was: ₹350.00.₹315.00Current price is: ₹315.00.