Sale!
, ,

Chithira Thirunal Avasanathe Ezhunnallath

Original price was: ₹260.00.Current price is: ₹234.00.

ശ്രീചിത്തിരതിരുനാള്‍
അവസാനത്തെ
എഴുന്നളളത്ത്

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയ ദിവസം ദൂരദര്‍ശിനിയാക്കി നൂറ്റാണ്ടിലെ പ്രധാന ലോക സംഭവങ്ങള്‍ നോക്കിക്കാണുന്ന കൃതി. സംഭവങ്ങളുടെയും വ്യക്തികളുടെയും വിവരണങ്ങളിലൂടെ തിരുവിതാംകൂറിന്റെ ഒരു കാലഘട്ടം തന്നെയാണ് ഇതില്‍ തെളിഞ്ഞുവരുന്നത്. ‘അവസാനത്തെ എഴുന്നള്ളത്ത് ഞാന്‍ വായിച്ചു. Highly readable. (ഒരു പുസ്തകത്തിന്റെ പ്രധാന കര്‍ത്തവ്യം വായിപ്പിക്കലാണല്ലോ.) ജേണലിസത്തിനപ്പുറത്തും ഫിക്ഷന് ഇപ്പുറത്തുമായി നില്‍ക്കുന്ന ഈ കൃതി എനിക്ക് വളരെ ഇഷ്ടമായി.?’ – എം.ടി വാസുദേവന്‍ നായര്‍

‘അവസാനത്തെ എഴുന്നള്ളത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ നിന്നുകൊണ്ട് ശ്രീ ചിത്തിരതിരുനാളിന്റെ ജീവിതത്തെയും ചരിത്രത്തെയും അവലോകനം ചെയ്യുന്ന ആ ശില്പം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.’ – പെരുമ്പടവം ശ്രീധരന്‍

‘ചരിത്രത്തിന്റെ ഗൗരവം വിടാതെ അവതരണത്തിലുടനീളം നാടകീയത നിലനിര്‍ത്തുന്ന ഒരു വിദ്യ ഗോപാലകൃഷ്ണന്‍ സ്വായത്തമാക്കിയിട്ടുണ്ട്. എനിക്കതിന്റെ പ്രതിപാദന രീതിയും സമീപനവും വളരെ ഇഷ്ടമായി.’ – ഡോ. രാജന്‍ ഗുരുക്കള്‍

‘അസാധാരണവും അത്യുത്തമവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം വായിച്ചു തീര്‍ത്ത സന്തോഷമാണ് ഈ കൃതി നല്‍കുന്നത്. ചരിത്രകാരന്റെ സത്യസന്ധതയും സാഹിത്യകാരന്റെ വികാര നിര്‍ഭരതയും കലര്‍ന്ന ശോഭ ആദ്യന്തം കാണാം.’ – ശൂരനാട്കുഞ്ഞന്‍പിള്ള

Guaranteed Safe Checkout
Compare

Author: Malayankeezhu Gopalakrishnan
Shipping: Free

Publishers

Shopping Cart
Chithira Thirunal Avasanathe Ezhunnallath
Original price was: ₹260.00.Current price is: ₹234.00.
Scroll to Top