Shopping cart

Sale!

Chithirathoni

Categories: ,

ചിത്തിരത്തോണി

പൂവച്ചല്‍ ഖാദര്‍

തിരഞ്ഞെടുത്ത ഗാനങ്ങള്‍

ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കാന്‍ ഒരുപിടി
ഗാനമുത്തുകള്‍ കൈരളിക്കു സമ്മാനിച്ച
മഹാപ്രതിഭയുടെ ഹൃദയഹാരിയായ പാട്ടുകള്‍…
മഴവില്ലിനജ്ഞാതവാസം
സിന്ദൂരസന്ധ്യയുടെ മൗനം
സുന്ദരിപ്പൂവിന്റെ നാണം
തൂവല്‍ വിരിച്ചു നില്‍ക്കുന്ന മിഴിപ്പക്ഷികള്‍
അസര്‍മുല്ലച്ചുണ്ടിലെ അരിമുല്ലപ്പൂ
ഇവയിലൂടെ മൗനസഞ്ചാരം നടത്തുമ്പോള്‍ അറിയാതെ ഹൃദയം ആ വരികള്‍ മൂളിപ്പോകുന്നു. അന്യാദൃശമായ
ആ കവനപാടവത്തെ കാല്‍തൊട്ടു വന്ദിക്കുന്നതില്‍പ്പരം ഹൃദയസ്പര്‍ശിയായ വികാരം മറ്റെന്തുണ്ട്?
തലമുറകള്‍ക്കപ്പുറവും
ഈ ഗാനനിര്‍ഝരി അമൃതസമാനമായ
ആസ്വാദനാനുഭവമായി മാറുന്നു.
പൂവച്ചല്‍ ഖാദറെന്ന അനുഗൃഹീത
ഗാനരചയിതാവിന്റെ കവിത കിനിയുന്ന
പാട്ടുകളുടെ സമാഹാരം.

 

Original price was: ₹450.00.Current price is: ₹405.00.

Buy Now

Author: Poovachal Khader

Shipping: Free

പൂവച്ചല്‍ ഖാദര്‍

കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചല്‍ ഖാദര്‍ (ജീവിതകാലം: 1948 ഡിസംബര്‍ 25 – 2021 ജൂണ്‍ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറില്‍ പൂവച്ചല്‍ ഖാദര്‍ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവര്‍ത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിര്‍മ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലില്‍ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയില്‍ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവര്‍ഷം ആഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം രചിച്ച ‘നീ എ?ന്റെ പ്രാര്‍ത്ഥന കേട്ടു’, മഴവില്ലിനജ്ഞാതവാസം തുടങ്ങിയ ഗാനങ്ങള്‍ ഒരു വഴിത്തിരിവായി മാറി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചല്‍ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മക്കളില്‍ അഞ്ചാമനായി 1948 ഡിസംബര്‍ 25 ന് പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. തൃശ്ശൂര്‍ വലപ്പാട് ശ്രീരാമ പോളിടെക്ള്‍നിക്കില്‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. 1980 കളില്‍ ഗാനരചനാ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെ.ജി.ജോര്‍ജ്, പി.എന്‍.മേനോന്‍, ഐ.വി.ശശി, ഭരതന്‍, പി. പത്മരാജന്‍ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ചുഴി, ക്രിമിനല്‍സ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം, ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കള്‍, ഒറ്റപ്പെട്ടവന്‍, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ച ചലച്ചിത്രങ്ങളില്‍ ചിലതാണ്.

പ്രശസ്തങ്ങളായ രചനകള്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ( ചാമരം)
മൗനമേ നിറയും മൗനമേ (തകര)[10]
ശരറാന്തല്‍ തിരിതാഴും (കായലും കയറും)
സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)
എന്റെ ജന്മം നീയെടുത്തു … കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)
ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍)
സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം
മെല്ലെ നീ മെല്ലേ വരു (ധീര)
കായല്‍ കരയില്‍ തനിച്ചു വന്നതു (കയം)
രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി)
ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം)
അക്കല്‍ ദാമയില്‍ പാപം ( ചുഴി)
നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം)
ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍)
ഡോക്ടര്‍ സാറേ പൊന്നു ഡോക്ടര്‍ സാറേ (സന്ദര്‍ഭം)

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.