ആചാരോപചാരങ്ങള് പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്ത്തി ലയിച്ചുകൊുണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീതകുലപതി കളുടെയും ജീവിതദൃശ്യങ്ങള് അദ്ദേഹം ആവിഷ്കരിക്കുന്നുണ്ട്. ആരാധനപോലെ അനുഷ്ഠാനംപോലെയാണ് കൃഷ്ണമൂര്ത്തി നെയ്യാറ്റിന്കരയുടെ ജീവിതകഥയും രേഖപ്പെടുത്തുന്നത്. സംഗീതപ്രേമികള് സ്നേഹത്തോടെ സന്തോഷത്തോടെ ഈ കൃതിയെ സ്വീകരിക്കുമെന്നതില് സംശയിക്കേതില്ല.
Original price was: ₹295.00.₹265.00Current price is: ₹265.00.