ചോദ്യോത്തരം
അബുല്‍ അഅലാ മൗദൂദി
മൊഴിമാറ്റം: വി.എ കബീര്‍
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ഇസ്ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സയ്യിദ് അബുല്‍അഅ്ലാ മൗദൂദി സ്വന്തം പത്രമായ ‘തര്‍ജുമാനുല്‍ ഖുര്‍ആനി’ല്‍ വായനക്കാരുടെ ചോദ്യ ങ്ങള്‍ക്ക് നല്‍കിയ മറുപടികളുടെ സമാഹാരമാണ് നിരവധി വാല്യങ്ങളുള്ള ഉര്‍ദുവിലെ വിഖ്യാതമായ ‘റസാഇല്‍ വ മസാ ഇല്‍.’ അതിലെ രണ്ടാം ഭാഗത്തിന്റെ വിവര്‍ത്തനമാണ് ഈ പുസ്തകം. ‘റസാഇല്‍ വ മസാഇലി’ല്‍നിന്ന് തെരഞ്ഞെടുത്ത മറുപടികള്‍ ചോദ്യോത്തരം എന്ന പേരില്‍ത്തന്നെ നേരത്തെ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ട ഉര്‍ദു മൂലം രണ്ടാം ഭാഗത്തിലെ മറുപടികള്‍ ഒഴിവാക്കിയാണ് ഈ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നത്. ഓരോ പ്രശ്നത്തിന്റെ യും അപഗ്രഥനത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ സൂക്ഷ്മാവലോക നപാടവവും നിരീക്ഷണസിദ്ധിയും തെളിഞ്ഞുകാണാം. സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.
Original price was: ₹199.00.₹179.00Current price is: ₹179.00.