Author: Gabriel Garcia Marquez
Translation: VK Unnikrishnan
Shipping: Free
CHOLERAKALATHE PRANAYAM
Original price was: ₹550.00.₹495.00Current price is: ₹495.00.
കോളറാകാലത്തെ
പ്രണയം
ഗബ്രിയേല്‍ ഗാര്‍സിയ
വിവര്‍ത്തനം: വി.കെ ഉണ്ണികൃഷ്ണന്‍
അരീസയും ഫെര്‍മീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികള്‍ പേറുന്ന അവര്‍ പ്രണയത്തിലാകുന്നു. വിധി അവര്‍ക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങള്‍ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. ഒടുവില്‍ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെര്‍മീനാ പിന്‍മാറി. കോളറയെ ഉന്മൂലനം ചെയ്യാന്‍ അക്ഷീണം പ്രയത്നിക്കുന്ന ഡോ. ഉര്‍ബീനോയെ ഫെര്‍മീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്‌ലോറെന്‍തീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിര്‍ണ്ണായകമായ തിരിമറിയലുകള്‍ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികള്‍ ഒരുക്കുന്ന പശ്ചാത്തലത്തില്‍ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാല്‍ വായനക്കാരെ മായികലോകത്തേക്കുയര്‍ത്തിയ വിശ്വസാഹിത്യകാരന്റെ രചന.
Publishers |
---|