സിണ്ടറെല/
സിണ്ടറെല
ഇ.പി രാജഗോപാലന്‍
അവതാരിക: സുനില്‍ പി ഇളയിടം
തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍
സാഹിത്യം അഗാധമായ നിലയില്‍ ചരിത്രപരമായിരിക്കുന്നതെങ്ങനെ എന്നതിന്റെ വശദീകരണമാണ് ഇ.പി രാജഗോപാലന്റെ പഠനങ്ങളത്രയും. ഔപചാരികമായ ചരിത്രവിജ്ഞാനത്തില്‍ തെളിയാത്ത ചരിത്രത്തിന്റെ ഇരുട്ടുകളെയും ഇടര്‍ച്ചകളെയും വിച്ഛേദങ്ങളെയും വെളിപ്പെടുത്തുന്നതുവഴിയാണ് സാഹിത്യം ചരിത്രവത്ക്കരിക്കപ്പെടുന്നത്. ചരിത്ര വിജ്ഞാനമായി ഇനിയും മാറിയിട്ടില്ലാത്ത ചരിത്രത്തിലാണ് കലയുടെ വേരുകള്‍. രാജഗോപാലന്‍ തന്റെ പഠനങ്ങളിലൂടെ ഈ വേരിലേക്ക് നീങ്ങുന്നു. ഒരേ വഴിയിലൂടെയല്ല അദ്ദേഹം എപ്പോഴും നടക്കുന്നത്. പക്ഷെ, ഏതുവഴിയിലൂടെ നടക്കുമ്പോഴും ഈ അന്തിമതാല്പര്യം രാജഗോപാലന്റെ സാഹിത്യവിചാരത്തിലുണ്ട്.
Original price was: ₹425.00.₹380.00Current price is: ₹380.00.