ക്രിക്കറ്റ് ഹൗസ്
ഗണേഷ് ബാല
ഒറ്റയിരുപ്പിന് വായിച്ചുതീക്കാവുന്ന ഒരു കുഞ്ഞുനോവല്‍. എന്നാല്‍ അതിലൂടെ മിന്നിമറയുന്ന ഭൂതകാലസന്ദര്‍ഭങ്ങളുടെ സമാന്തരങ്ങള്‍ സ്വാന്തം ജീവിത്തതില്‍നിന്ന് വായനയ്‌ക്കൊപ്പം മനസ്സില്‍ തള്ളിക്കയറുവുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായേക്കും. സംഗീതവും സാഹിത്യവും ക്രക്കറ്റും ബാല്യയൗവനചാപല്യങ്ങളും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത നൊസ്റ്റാള്‍ജിക് നെഞ്ചുവേദനയും നിങ്ങള്‍ അറഞ്ഞേക്കും. എണ്‍പത്തിമൂന്നു കാലഘട്ടത്തെക്കുറിച്ചുള്ള ഈ എണ്‍പതു പേജ് നോവലില്‍ എണ്‍പതോളം കഥാപാത്രങ്ങളോ എന്നു വിസ്മയിച്ചേക്കും. ക്രിക്കറ്റിനെ മതമാക്കിയ ഒരു രാജ്യത്തെ മേളാപുരം എന്ന ചെറുഗ്രാമത്തില്‍ അരങ്ങേറിയതെന്ന് സങ്കല്‍പ്പിച്ചെഴുതപ്പെട്ട ഈ നോലവിനെ ഇമ്മട്ടില്‍ നൊസ്റ്റാള്‍ജിക് ആക്കുന്ന എഴുത്തുകാരന്‍ ഇപ്പോള്‍ അങ്ങു ദൂരെ ഓസ്‌ട്രേലിയയില്‍ ഇരുന്നാണല്ലോ ഇതെഴുതിയത് എന്നോര്‍ത്ത് ഗണേഷ് ബാലക്ക് ഒരു സലാം പറഞ്ഞേക്കും.
Original price was: ₹120.00.₹105.00Current price is: ₹105.00.