Author: Edakkulangara Gopan
Shipping: Free
Current Masthan
Original price was: ₹330.00.₹300.00Current price is: ₹300.00.
കറണ്ട്
മസ്താന്‍
ഇടക്കുളങ്ങര ഗോപന്‍
ശക്തിയും അടവുകളും പോരാട്ടങ്ങളും പ്രണയവും പകയും പ്രതികാരവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥയാണ് ഈ നോവല്‍. എന്നാല്‍, അത് വെറും ഗുസ്തിയുടെ ചരിത്രവുമാകുന്നില്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ നാനാവിധമായ ദേശ കഥകളായി മാറ്റുകയാണ്. കറണ്ട് മസ്താന്‍ എന്ന, ഗോദകളില്‍ നിന്നും ഗോദകളിലേക്ക് വെന്നികൊടി പാറിച്ച ഫയല്‍വാന്‍ അക്കാലഘട്ടത്തിലെ ഏതൊരു മികച്ച മദയാനയുടെയും ഗാമമാരുടെയും പ്രതിനിധി തന്നെയാണ്. ഇതൊരു ഫയല്‍വാന്റെ മാത്രം ജീവിത കഥയല്ല, മറിച്ച് ശക്തി സൗന്ദര്യത്തിന്റെ ഉപാസകരുടെ മൊത്തം കഥയാവുകയാണ്. മല്ലിന്റെയും കളറിന്റെയും മാലീസ് മണം ഇപ്പോഴും പേറുന്ന തിരുവതാംകൂറിലും മലബാറിലുമുള്ള ജന ജീവിതങ്ങള്‍ക്ക് പോയ കാലത്തെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിന്ത് കൂടിയാവുന്നു ഈ നോവല്‍.