ഉറച്ച വിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ലേ?” – പതിനാല് നൂറ്റാണ്ടുമുമ്പ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം പൂര്‍വിക മുസ്ലിം പണ്ഡിതന്‍മാരെ ശാസ്ത്രരംഗത്ത് എത്രത്തോളം പ്രചോദിപ്പിച്ചുവെന്ന് വിളിച്ചോതുന്നതാണ് ഇമാം ഗസ്സാലിയുടെ ഈ ലഘുകൃതി. സൂര്യന്‍, ചന്ദ്രന്‍, വായു, വെള്ളം, പറവകള്‍, ഇഴജന്തുക്കള്‍, നാല്‍ക്കാലികള്‍, കൃമികീടങ്ങള്‍ തുടങ്ങി സൃഷ്ടികളുടെ ഘടനയിലും സ്വഭാവത്തിലും വിളങ്ങുന്ന ജ്ഞാനത്തിന്റെയും യുക്തിയുടെയും ദൃഷ്ടാന്തങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് ദൈവാസ്തിക്യവും അനുപമഗുണങ്ങളും വായനക്കാര്‍ക്ക് ചൂണ്ടിക്കാണിച്ചുതരികയാണ് ഇമാം ഗസ്സാലി. ആയിരത്തിലേറെ കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ പ്രപഞ്ച വസ്തുക്കളുടെ ഘടനയും പ്രകൃതിയും എത്രമാത്രം സൂക്ഷ്മമായും ശാസ്ത്രീയമായും നിരീക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നുവെന്നറിയുമ്പോള്‍ ആധുനിക മനുഷ്യന്‍ അമ്പരക്കുകതന്നെ ചെയ്യും.
Original price was: ₹130.00.₹117.00Current price is: ₹117.00.