Shipping: Free
Detective Adiya Mayakkumarunninethire
Original price was: ₹190.00.₹170.00Current price is: ₹170.00.
ഡിറ്റക്റ്റീവ് ആദിയ
മയക്കുമരുന്നിനെതിരെ
ഇ.കെ. ഹരികുമാര്‍
കുട്ടികള്‍ക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയില്‍ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തില്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങള്‍ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണം മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുക്കലുകള്‍ ആ ഡ്രഗ് മാഫിയയുടെ ഒരു ചെറിയ പരിച്ഛേദംപോലുമാകുന്നില്ല എന്നാണ് പറയപ്പെടുന്നത്. സ്‌കൂളുകളിലും കോളേജുകളിലും സമാനവയസ്‌കര്‍ക്കിടയില്‍ കൂടുതല്‍ മിടുക്കന്മാരും മിടുക്കികളുമായി തിളങ്ങാനുള്ള വ്യഗ്രതയില്‍ കുഞ്ഞുങ്ങള്‍ വഴിതെറ്റിയെത്തുന്ന ഒരു മാസ്മരിക ചതുപ്പുനിലമാണ് മയക്കുമരുന്നുകള്‍. കുട്ടികള്‍ക്ക് പരിചിതവും ഇഷ്ടപ്പെടുന്നതുമായ ചുറ്റുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രസച്ചരട് മുറിയാത്ത ഒരു കഥയിലൂടെ കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ രചന കുഞ്ഞുങ്ങളും മാതാപിതാക്കളും അദ്ധ്യാപകരും വായിക്കേണ്ടതാണെന്ന് നിസ്സംശയം പറയാം.