Shopping cart

Sale!

Devayanam

Category:

ദേവയാനം

ഡോ. വി.എസ്. ശര്‍മ

അനായാസം വായിച്ചുപോകാവുന്ന ഈ ഗ്രന്ഥം ഒരു സംസ്‌കൃത ചിത്തനായ വ്യക്തിയുടെ ആകര്‍ഷകമായ ജീവിതകഥയാണ്. അത്യുന്നതങ്ങളായ ഗിരിശൃംഗങ്ങളെയോ കൂലംകുത്തി പായുന്ന പുഴകളെയോ സാഗരഗാംഭീര്യങ്ങളെയോ ഒന്നും ഇതില്‍ തേടേണ്ടതില്ല. സ്വച്ഛന്ദമായി, ശാന്തമായി, മന്ദസ്മിതം തൂകുന്ന നുരകളും ചുഴികളും മാത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒഴുകുന്ന ഒരു പുഴയോ, സുഗതമായ ഒരു മന്ദസമീരനെപ്പോലെ കാതിനും കണ്ണിനും മനസ്സിനും ജീവിതസൗന്ദര്യത്തിന്റെ പ്രകാശം പകര്‍ന്നു നല്‍കുന്ന അനുഭവസാന്ദ്രതയുടെ മൂര്‍ത്തരൂപമോ ആയ ഈ ദേവയാനം മലയാളികളായ വായനക്കാര്‍ക്ക് ലഭിക്കുന്ന നല്ല ഒരു സമ്മാനമാണ്.
– അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി

ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍, ഭരണകര്‍ത്താവ്, പണ്ഡിതശ്രേഷ്ഠന്‍ എന്നിങ്ങനെ വിപുലമായ അംഗീകാരം
നേടിയിട്ടുള്ള ഡോ. വി.എസ്. ശര്‍മയുടെ ആത്മകഥ. അദ്ദേഹത്തിന്റെ കലാസാഹിത്യപ്രവര്‍ത്തനങ്ങളുടെയും ആത്മീയചിന്തകളുടെയും ദര്‍പ്പണമാണ് ഈ കൃതി.

സംശുദ്ധവും മാതൃകാപരവുമായ ഒരു വ്യക്തിജീവിതത്തിന്റെ അനുഭവാഖ്യാനം

 

Original price was: ₹350.00.Current price is: ₹298.00.

Buy Now

Author: Sharma V.S

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.