Author: Viswanathan PV
Shipping: Free
₹170.00 Original price was: ₹170.00.₹150.00Current price is: ₹150.00.
ദേവുമ്മ
വിശ്വനാഥന്‍ പി.വി.
നിത്യജീവിതത്തില്‍ ഏതെല്ലാം ഭ്രാന്തന്‍ കഥാപാത്രങ്ങള്‍ നമുക്കു മുന്നില്‍ വന്നുപോകുന്നു. മതിഭ്രമത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ സങ്കല്‍പ്പലോകത്തെ അദൃശ്യകഥാപാത്രങ്ങളോട് വിനിമയം നടത്തുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ഈ ഉന്മാദം ഇവരിലെല്ലാവരിലും യാഥാര്‍ത്ഥ്യമാണോ? അതോ ജീവിതമെന്ന മഹാപ്രസ്ഥാനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനായി അവര്‍ സ്വയമേവ തിരഞ്ഞെടുത്ത പോംവഴിയാണോ? ‘ദേവുമ്മ”യെന്ന കഥ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ്.
ബന്ധങ്ങളിലെ ശൈഥില്യവും മനുഷ്യന്റെ അന്യവല്‍ക്കരണവും തന്നെയാണ് കഥകളിലും പ്രമേയമായി വരുന്നതെങ്കിലും പറ്റുന്നിടത്തെല്ലാം നന്മയുടെ സുഗന്ധം പരത്താന്‍ പോന്ന ചെറിയ പൂച്ചെടികളുടെ ഇത്തിരിവട്ടങ്ങള്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ നമുക്കായി കരുതിയിരിക്കുന്നു. പന്ത്രണ്ടു വ്യത്യസ്ത കഥകള്‍… അനുവാചകരെ ചിന്തിപ്പിക്കുകയും നല്ലൊരു വായനാനുഭവം നല്‍കുകയും ചെയ്യുമെന്നുറപ്പ്. – എസ്. ആദികേശവന്‍
(അവതാരികയില്‍നിന്ന്)
Author: Viswanathan PV
Shipping: Free
Publishers |
---|