ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവ വിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റിയും അജ്ഞേയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.