Author:
Shipping: FreeDharmapattanam
Original price was: ₹299.00.₹269.00Current price is: ₹269.00.
ധര്‍മ്മപട്ടണം
സുകുമാര്‍ അണ്ടല്ലൂര്‍
‘ഇന്നത്തെ കൊടുംശൂന്യതയെ ചരിത്രം മറികടക്കും, ഉറപ്പാണ്.. നിഷ്‌ക്രിയതയുടെ നീണ്ടുനില്‍ക്കുന്ന ഇടവേളകളെ മറികടന്ന് ജനരാശിയുടെ മനസ്സ് അഗ്നിപര്‍വ്വതം പോലെ ചിലപ്പോള്‍ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം പൊട്ടിത്തെറികളിലൂടെയാകും ചരിത്രത്തിനു ചാലകശക്തി കൈവരുന്നത്… സര്‍ഗ്ഗതലത്തിലെ പൊട്ടിത്തെറികള്‍ക്കുവേണ്ടി കാത്തുനിന്ന ഒരു മനസ്സാണ് കവിയായ സുകുമാര്‍ അണ്ടലൂരിനെ ധര്‍മ്മടത്തിന്റെ നോവലിസ്റ്റാക്കി മാറ്റിയത്. ആദികാലം തൊട്ട് ചരിത്രത്തിലൂടെ കൈവന്ന ഉര്‍വ്വരത എവിടെവെച്ചാണ് ധര്‍മ്മടത്തിനു കൈമോശം വന്നത് എന്നതിന്റെ അന്വേഷണം കൂടിയായി ‘ധര്‍മ്മപട്ടണം’ എന്ന ഈ നോവല്‍ മാറിത്തീരുന്നുണ്ട്.’ എം.പി. രാധാകൃഷ്ണന്‍ ‘ധര്‍മ്മ (ട)ത്തിന്റെ രൂപാന്തരങ്ങള്‍’