Sale!

DHROUPADI (MAMBAZHAM)

Original price was: ₹90.00.Current price is: ₹85.00.

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്.’ ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ദ്രുപദമഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താന് കഴിവുള്ള പുത്രലാഭത്തിനായി നടത്തിയ യാഗാഗ്നിയില്നിന്ന് ഒരു യുവസുന്ദരി ഉയര്ന്നുവന്നു. ഇരുണ്ട നിറമായതിനാല് കൃഷ്ണയെന്ന് അവള്ക്ക് പേരിട്ടു. ദ്രുപദപുത്രിയായതിനാല് ദ്രൗപദിയെന്നും അവള് അറിയപ്പെട്ടു. ജീവിതകാലം മുഴുവന് അപമാനം സഹിച്ച്, അവസാനം മരിച്ചുവീഴുമ്പോഴും സ്വന്തം ഭര്ത്താവിനാല് ആരോപണമേല്ക്കേണ്ടിവന്ന ദ്രൗപദിയുടെ വിധിവൈപരീത്യങ്ങള് നിറഞ്ഞ ജീവിതകഥ.

Compare

Author: PK CHANDRAN

Publishers

Shopping Cart
Scroll to Top