ധ്യാനം
ഇസ്‌ലാമില്‍
മാലിക് ബദ് രി
വിവര്‍ത്തനം: ജമാല്‍ കൊ്ച്ചങ്ങാടി
വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും ധ്യാനരൂപങ്ങളെക്കുറിച്ചുള്ള പരികല്‍പനകള്‍ വ്യത്യസ്തങ്ങളാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കള്‍പ്പങ്ങള്‍ക്കും വിഭിന്ന മാനങ്ങളുണ്ട്. ആധുനികമായ ശരീരശാസ്ത്രത്തെയും മനശ്ശസ്ത്രത്തെയും ബന്ധപ്പെടുത്തിയുള്ള മതചിന്തകള്‍ പുനസ്സംഘടിപ്പിക്കേണ്ടതെങ്ങനെയെന്നാണ് ക്വാലാലംപൂര്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലയില്‍ അധ്യാപകനും സമുന്നത പണ്ഡിതനുമായിരുന്ന ഈയിടെ അന്തരിച്ച മാലിക് ബദ് രി വിശദീകരിക്കുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ധ്യാന-മനനങ്ങളെ പുനര്‍നിര്‍വചിക്കുന്ന കൃതിയുടെ പരിഭാഷ.
ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ബാബാ മാലിക് എന്നറിയപ്പെട്ട സുദാനിലെ മനശ്ശാസ്ത്ര പ്രൊഫസറായിരുന്നു മാലിക് ബദ് രി മുഹമ്മദ് (1932-2022). ഇസ്‌ലാമിക മനോവിജ്ഞാനത്തിന്റെ ഉപജ്ഞാതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. മലേസ്യയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ആന്റ് സിവിലൈസേഷനിലെ അധ്യാപകനും ചികിഝകനുമായിരുന്ന അദ്ദേഹം 2021 ഫെബ്രുവരി എട്ടിന് അന്തരിച്ചു. ‘ധ്യാനം; ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് അബ്ദുല്‍ വാഹിദ് ലുല്വാ.
Original price was: ₹180.00.₹150.00Current price is: ₹150.00.