ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയിപ്പിക്കുന്ന ഫലവും കൃത്യമായ ശിക്ഷണ മാർഗങ്ങളും ഉൾകൊള്ളുന്ന ഒരു ശാസ്ത്രവും കൂടിയാണിത്. മനസ്സിനും ശരീരത്തിനും അയവും വിശ്രമവും നൽകുന്ന സൂക്ഷ്മതയുള്ള സാങ്കേതികത്വം. ജീവിതത്തിന് അതിമഹത്തായ മാർഗ്ഗരേഖ, മനസ്സിന്റെ പൂർണ്ണത കൈവരിക്കാനുള്ള ഉപാധി, ശുദ്ധമായ മനസ്സിന്റെ ഉൾകാഴ്ച ഇവയൊക്കെ ധ്യാനത്തിലൂടെ ആർജ്ജിതമാകുന്നു
₹80.00