ഡി.ഐ 9
ഒമ്പത് ചിലന്തികളുടെ
ഇതിഹാസം
ഫിജിന്‍ മുഹമ്മദ്
മഹാഭാരത യുദ്ധകാലത്ത് കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ച് കൃഷ്ണഭഗവാന്റെ അടുത്തുനിന്ന് യൗവനം നിലനിര്‍ത്തുന്ന അമൃത് കുടിച്ച് ദീര്‍ഘായുസ്സ് ലഭിച്ച ഒരു യുവാവിന്റെ അയ്യായിരം വര്‍ഷത്തെ ജീവിത സഞ്ചാരമാണ് ഈ കഥ. കാലങ്ങള്‍ താണ്ടി, യുഗങ്ങള്‍ താണ്ടി, നൂറ്റാണ്ടുകള്‍ താണ്ടി, അയാള്‍ നമുക്കിടയില്‍ ജീവിച്ചു. ലോകം മാറിയതിനു മനുഷ്യന്‍ വികസിച്ചതിനും ശാസ്ത്രം വളര്‍ന്നതിനും ജീവിച്ചിരിക്കുന്ന ഒരു സാക്ഷി. എണ്ണിയാലൊടുങ്ങാത്ത ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷി. അയാള്‍ അയ്യായിരം വര്‍ഷം ഭൂമിയില്‍ ജീവിച്ചത് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള അയാളുടെ സാഹസീകയാത്രയാണ് ഈ കഥ. ബി സി 3000 ആണ്ടില്‍ തുടങ്ങി എ ഡി 2018 ല്‍ എത്തിനില്‍ക്കുന്ന ഒരു അസാധാരണ മനുഷ്യന്റെ അസാമാന്യമായ ജീവിതസഞ്ചാരം.
Original price was: ₹490.00.₹441.00Current price is: ₹441.00.