വി.ഡി. സതീശന്റെ സംഭാഷണങ്ങൾ
തുടർച്ചയായുള്ള ചർച്ചകളും സംഭാഷണങ്ങളുമാണ് ജനാധിപത്യ
ത്തിന്റെ കാതൽ എന്നു പറയാറുണ്ട്. ജനങ്ങളിൽ നിന്നുമുള്ള അഭി
പായങ്ങൾ സ്വരൂപിച്ച്, ഗുണകരമായ മാറ്റങ്ങൾ വരുത്തുമ്പോഴാണ്
ജനാധിപത്യം വിജയിക്കുന്നതും. സംഭാഷണങ്ങൾക്ക് മുൻകൈയെ
ടുക്കുന്നത് ഒരു ജനപ്രതിനിധി തന്നെയാവുമ്പോൾ, അതിന്റെ ആർ
ജവമേറുമെന്ന കാര്യത്തിൽ തർക്കമില്ല. “ഡയലോഗ് – വി.ഡി. സതീ
ശന്റെ സംഭാഷണങ്ങൾ’ അത്തരമൊരു ശ്രമമാണ്. കോവിഡിനോടൊപ്പം
ജീവിക്കേണ്ടി വരുമ്പോൾ കോവിഡാനന്തര കാലം നമ്മിൽ വരു
ത്തുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നുള്ള അന്വേഷണമാണ് ഇതിലെ
ഓരോ സംഭാഷണങ്ങളും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ
വിജയിച്ച പ്രമുഖരുമായുള്ള അഭിമുഖങ്ങളിലോരോന്നിലും ജീവി
തത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ കാണാനാവും. ഡോ.ടി.എം.
തോമസ് ഐസക്ക്, ഡോ.എം.വി. പിള്ള, ഡോ.ജി. വിജയരാഘവൻ,
ജോസ് ഡൊമിനിക്, ഡോ.സി.ജെ. ജോൺ, കൊച്ചൗസേപ്പ് ചിറ്റില
പ്പിള്ളി, ഡോ.കെ.എൻ. രാഘവൻ, ഡോ. മധുസൂദനൻ, ജോസ് മാത്യു
കൊച്ചുകുടി, വിജു ബി. തുടങ്ങിയവരുമായുള്ള ഹൃദയാവർജകമായ
സംഭാഷണങ്ങൾ. ഒരു ജനപ്രതിനിധി നടത്തിയ തികച്ചും വ്യത്യസ്ത
മായ അഭിമുഖക്കുറിപ്പുകൾ. മലയാളത്തിൽ ഇത്തരമൊരു ശ്രമം
ഇതാദ്യം.
₹210.00