Author: C Radhakrishnan
Shipping: Free
മോഡേണ്‍ സയന്‍സ് നമ്മുടെ ജീവിതത്തില്‍ ഒരുപാട് പൊതുക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നു. നാം അതിനു തയ്യാറാണോ എന്നതാണ് കാതലായ ചോദ്യം. അതിന് അതേ എന്ന് വെറുതെ പറഞ്ഞാല്‍ പോര ആണെന്നു തോന്നിയാലും പോരാ യഥാര്‍ത്ഥത്തില്‍ ആയിരിക്കുക തന്നെ വേണം. ഇതൊരു ചെറിയ കാര്യമല്ല. കാരണം, ഇതില്‍ പരാജയപ്പെട്ടാല്‍ മനുഷ്യവംശം കുറ്റിയറ്റുപോകും.
നമ്മുടെ കുട്ടികള്‍ക്കായി ഒരു നല്ല ലോകം പണിതുവെക്കാന്‍ സാധിക്കണമെന്ന് നമുക്കു ശാഠ്യം പിടിക്കേണ്ടേ? ഇല്ലെങ്കില്‍ ഈ കടകെട്ട കാലത്തു നാം ജീവിച്ചു എന്നതിന് എന്തു തെളിവ് അവശേഷിക്കും? – സി രാധാകൃഷ്ണന്‍