“…സ്നേഹത്താൽ തുടിക്കുന്ന ഹൃദയം,
ദൈവത്തിന്റെ ചുണ്ടിലെ മുരളികയായി മാറുന്നു.
അപ്പോൾ ഒരു ഗാനം ജനിക്കുന്നു, ആ ദിവ്യസംഗീതമാകുന്നു
മതം. മതത്തിന് പള്ളികളുമായോ ക്ഷേത്രങ്ങളുമായോ
യാതൊരു ബന്ധവുമില്ല. മതം ജനിക്കുന്നത് ഒരുവന്റെ ഹൃദയം
സ്നേഹത്താൽ തുടിക്കുമ്പോഴാണ്.
ഓരോ വ്യക്തിയും ഒരു മതത്തിന് ജന്മം നൽകേണ്ടിയിരിക്കുന്നു.
നിങ്ങൾ നിങ്ങൾക്കുള്ളിൽ മതത്തിന് ജന്മം നല്കാത്തിടത്തോളം
നിങ്ങൾ മതാത്മകനല്ല. ….മതാത്മകനായിത്തീരണമെങ്കിൽ
നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ, അകക്കാമ്പിൽത്തന്നെ
നിങ്ങൾ ഒരു മതത്തിന് ജന്മം നൽകേണ്ടിയിരിക്കുന്നു,
ക്രിസ്ത്യാനിയായിക്കൊണ്ടല്ല, ക്രിസ്തുവായിക്കൊണ്ട്;
ബുദ്ധിസ്റ്റായിക്കൊണ്ടല്ല, ബുദ്ധനായിക്കൊണ്ട്,
അപ്പോഴാണ് നിങ്ങളുടെ ഉള്ളിൽ മതം ജനിക്കുന്നത്.”
₹240.00