Sale!
,

DRAVIDA KAVYASASTHRAVUM THINASIDHANDHAVUM

Original price was: ₹610.00.Current price is: ₹549.00.

ദ്രാവിഡ
കാവ്യശാസ്ത്രവും
തിണസിദ്ധാന്തവും

ഡോ. കെ ശിശുപാലന്‍

സംസ്‌കൃത പാരമ്പര്യത്തിന്റെ ദക്ഷിണ ദേശത്തേക്കുള്ള ഒഴുക്ക് ശക്തമാകുന്നതിനു മുന്‍പു തന്നെ ദ്രാവിഡത്തില്‍ ഉറച്ചു കഴിഞ്ഞിരുന്ന തനതായ കവനരീതിയുടെ വിശകലനത്തിനുവേണ്ടി ഉണ്ടായ കാവ്യശാസ്ത്രഗ്രന്ഥമാണ് തൊല്‍കാപ്പിയം. തമിഴിനും മലയാളത്തിനും പൊതുവായി അവകാശപ്പെടാവുന്ന ഒരു പൂര്‍വ്വഘട്ടത്തിന്റെ സൃഷ്ടിയാണത്. അതിനാല്‍ തൊല്‍കാപ്പിയം മലയാളത്തിന്റെ സൗന്ദര്യശാസ്ത്രം കൂടിയാണ്. തൊല്‍കാപ്പിയം അവതരിപ്പിക്കുന്ന തനത് കാവ്യദര്‍ശനമാണ് തിണകല്പന. അങ്ങനെ തിണസിദ്ധാന്തത്തെ മലയാളത്തിനു കൂടി അവകാശപ്പെട്ട മൗലികവും പ്രായോഗികവുമായ സൗന്ദര്യശാസ്ത്ര വിചാരമാതൃകയായി ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. കവിതയിലെ പ്രണയത്തെ ദേശവും കാലവും സമയവും പ്രകൃതിയുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്ന സവിശേഷവും അപൂര്‍വ്വവുമായ കാവ്യസങ്കല്പമാണ് തിണ സിദ്ധാന്തം. പരിസ്ഥിതി സൗന്ദര്യശാസ്ത്രവുമായി ചേര്‍ന്നു പോകുന്ന സാഹിത്യദര്‍ശനമാണ് തിണ സിദ്ധാന്തം. തൊല്‍കാപ്പിയത്തിലെ പൊരുളധികാരത്തെ സമഗ്രമായി വിശദീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പഠനമാണിത്. സംഘം കൃതികളിലെ മനോഹരങ്ങളായ കവിതകള്‍ ഉദ്ധരിച്ചിരിക്കുന്നുവെന്നത് പുസ്തകത്തെ അങ്ങേയറ്റം ആകര്‍ഷകമാക്കുന്നു.

Categories: ,
Guaranteed Safe Checkout

Author : DR. K SISUPALAN
Shipping: Free

Publishers

Shopping Cart
DRAVIDA KAVYASASTHRAVUM THINASIDHANDHAVUM
Original price was: ₹610.00.Current price is: ₹549.00.
Scroll to Top