Sale!
, ,

EE Deepam Anayathirikkatte

Original price was: ₹110.00.Current price is: ₹99.00.

ഈ ദീപം
അണയാതിരിക്കട്ടെ

ചെറുന്നിയൂര്‍ ജയപ്രസാദ്

‘ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ അവരുടെ സമ്പത്ത് സര്‍ക്കാര്‍ ഖജനാവിനേക്കാള്‍ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ വെള്ളവും വായുവും കടലും കായലും എല്ലാം വില്‍ക്കും. ഇന്ത്യയിലെ 10 കോര്‍പ്പറേറ്റുകളുടെ കയ്യില്‍ ഇന്ത്യന്‍ സമ്പദ്ഘടന അമരും. ഇവര്‍ പ്രഭുക്കന്മാരായി സ്വയം പ്രഖ്യാപിക്കും. അന്ന് തൊഴില്‍ രഹിതരുടെ മാത്രം രാജ്യമാകും. കാളകളെ വില്‍ക്കുന്നതുപോലെ അഭ്യസ്തവിദ്യരെ വില്‍ക്കും.

കോര്‍പ്പറേറ്റുകള്‍ അവരെ വാങ്ങി അടിമപ്പണി ചെയ്യിക്കും. പ്രഭുക്കന്മാര്‍ വെള്ളത്തിനും വായുവിനും തുടങ്ങി ഋതുമതികളാകുന്ന പെണ്‍കുട്ടികള്‍ക്ക്, അന്നുമുതല്‍ ഋതുമതി ടാക്‌സ് വരെ ഏര്‍പ്പെടുത്തും അസംബ്ലികളിലും പാര്‍ലമെന്റിലും അവരുടെ നോമിനികള്‍ മാത്രമാകും. കാലം കടന്നുപോകുമ്പോള്‍ 10 പ്രഭുക്കന്മാരില്‍ ഒരാള്‍ 9 പ്രഭുക്കന്മാരെ വിഴുങ്ങും, എന്നിട്ടയാള്‍ സ്വയം രാജാവായി പ്രഖ്യാപിക്കും.’ വര്‍ത്തമാനകാലത്തിനു നേര്‍ക്ക് പിടിക്കുന്ന കണ്ണാടിയാണ് ഈ നാടകം.

Compare
Shopping Cart
Scroll to Top