Author: S Ramesan
Poem, S Ramesan
Ee Thiruvasthram Njan Upekshikkukayanu
₹75.00
സാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. “ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുകളുമായി ഒരാശംസ പ്രസംഗകനായി.” തീക്ഷണവും ശക്തവുമാണ് ഇതിലെ കവിതകളെല്ലാം. കവിതയിലുടനീളം ഒരു ധിക്കാരിയും സത്യാന്വേഷകനും നെഞ്ച് വിരിച്ചു നിൽക്കുന്നുണ്ട്.